കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കോഴിക്കോട് ആരംഭിച്ചു. പതിനായിരത്തോളം പരാതികളാണ് പരിഹരിക്കാനായി കിട്ടിയിട്ടുള്ളത്. ഇന്ന് നേരിട്ടും പരാതി നല്‍കാം. അധികാരം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ജനങ്ങളുടെ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ ഏറെയുണ്ട്. അവയല്ലൊം പരിഹരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. വികസനകാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
റവന്യൂ, ആരോഗ്യം, മൈനിങ് ആന്റ് ജിയോളജിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് കൂടുതലായും എത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഓരോ കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് പരാതികള്‍ പരിഹരിക്കുന്നത്. കിട്ടിയ മുഴുവന്‍ പരാതികളും ഇന്ന് തന്നെ പരിഗണിക്കും.
ഇന്ന് നല്കാന് കഴിയാത്ത പരാതികള്‍ ഈ മാസം ഒമ്പതിന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: