ന്യൂദല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. പെട്രോളിയം വിലനിര്‍ണ്ണയ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ ബോര്‍ഡിന്റെ അധ്യക്ഷനാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.
അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ദ്ധനവ് സാധാരണക്കാരുടെ അവകാശങ്ങളുടെ മേലുള്ള ലംഘനമാണെന്ന് ഡി.വൈ.എഫ്.ഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ഉപേക്ഷിച്ചതിലൂടെ ജനങ്ങള്‍ക്ക് കിട്ടാനുള്ള അവകാശങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്തത്.
നിലവില്‍ പെട്രോളിയം വില നിര്‍ണ്ണയ ബോര്‍ഡ് ഉണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ല. ഇത് പുനഃസംഘടിപ്പിച്ചുകൊണ്ട് പെടോള് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ഈ ബോര്‍ഡിന് നല്‍കണം. വില നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്കിയ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: