തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ ഈ മാസം 11ന് വിധിക്കും. തൃശൂര്‍ അതിവേഗ കോടതി ജഡ്ജി കെ.രവീന്ദ്രബാബുവാണ് ശിക്ഷ വിധിക്കുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.സുരേഷ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.
സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഉത്തരവുണ്ടാകണമെന്നും സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യുഷന് വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: