പാലക്കാട്: തടവുകാരെ വിട്ടയയ്ക്കാന് സി.പി.എമ്മുമായി ബി.ജെ.പി ധാരണ ഉണ്ടാക്കിയെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച മുഖ്യമന്ത്രി തെളിവു ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് ഭരണകാലത്ത് ആര്.എസ്.എസുകാരനായ പ്രതിയെ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. സി.പി.എമ്മുമായോ കോണ്‍ഗ്രസുമായോ ഒരു ധാരണയും ബി.ജെ.പി ഇതുവരെ ഉണ്ടാക്കിയില്ല. ഇനി ഉണ്ടാക്കാനും ഉദ്ദേശിക്കുന്നില്ല.
ഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമാണ്. ആരോപണമുന്നയിച്ച ഉമ്മന്‍ചാണ്ടി തെളിവു ഹാജരാക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. വിട്ടയച്ചവരുടെ കൂട്ടത്തില്‍ ബി.ജെ.പിക്കാരുണ്ടെങ്കില് അത് സ്വാഭാവികമാണെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: