ഏഥന്‍സ്: ഗ്രീസില്‍ പ്രധാനമന്ത്രി ജോര്‍ജ്ജ് പെപ്പന്‍ റൊ പാര്‍ലമെന്റില്‍ വിശ്വാസ വേട്ട് നേടി. പ്രധാനമന്ത്രി ജോര്‍ജ് പെപ്പന്‍ റൊ സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തിലാണു വിശ്വാസവോട്ട് നേടിയത്. ഇതോടെ യൂറോസോണിന്റെ കടാശ്വാസ സഹായം ഗ്രീസിനു ലഭിക്കാന്‍ വഴിയൊരുങ്ങി.
300 അംഗ പാര്‍ലമെന്റില്‍ 153 വോട്ടുകളാണു സര്‍ക്കാരിന് അനുകൂലമായി ലഭിച്ചത്. രാജ്യത്ത് രൂക്ഷപ്രശ്നമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന് നേരത്തെ 17.800 കോടി ഡോളര്‍ സാമ്പത്തിക പാക്കേജ് നല്‍കിയിരുന്നു. ഇത് സ്വീകരിക്കണമോ എന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഈ വിഷയത്തില്‍ ഹിതപരിശോധന നടത്തുമെന്ന് പാപ്പന്ഡ്രൂ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഒടുവില്‍ ഹിതപരിശോധന ഒഴിവാക്കിയാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പെപ്പന്‍ റൊ തീരുമാനിച്ചത്. പെപ്പന്‍ റൊയുടെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ പെപ്പന്‍ റൊ സന്നദ്ധത പ്രകടിപ്പിച്ച നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിന് അവസാനമാകുമെന്നാണ് സൂചന.
ശനിയാഴ്ച യൂറോ പാക്കേജ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും അതിര്‍ത്തി അടിസ്ഥാനമായ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുമായും ബന്ധപ്പെട്ട് ഇന്ന് ഗ്രീക്ക് പ്രസിഡന്റുമായും പെപ്പന്‍ റൊ ചര്‍ച്ചകള്‍ നടത്തും. കടപ്പെരുപ്പം കുത്തനെ കൂടിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന് സഹായവുമായി മുന്നോട്ടു വന്നത്. ഇതിനിടെ ഗ്രീസിന്റെ കടത്തില്‍ 50ശതമാനം എഴുതിത്തള്ളുമെന്നും സ്വകാര്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാല്‍ വേതനം വെട്ടിച്ചുരുക്കാനും സിവില്‍ സര്‍വീസുകാരുടെ എണ്ണം കുറയ്ക്കാനും ആവശ്യപ്പെട്ടതാണ് ഗ്രീസില്‍ വന്ജനപ്രതിഷേധമുയര്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: