ഭുവനേശ്വര്‍: ഒറീസ ഒഡീഷയായി പുനര്‍നാമകരണം ചെയ്ത നടപടിക്ക് രാഷ്ട്രപതിയുടെ അംഗീകാരമായി. ഒറിയ ഭാഷ ഇനി മുതല്‍ ഔദ്യോഗികമായി ഒഡിയ എന്നും അറിയപ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ 2008ലെ പ്രമേയത്തിനാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകാരം നല്‍കിയത്.
പുനര്‍നാമകരണത്തിന്റെ ആഘോഷവേളയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2011 നവംബര്‍ ഒന്നു മുതല്‍ പുനര്‍നാമകരണം പ്രബല്യത്തില്‍ വരും. ചരിത്രപരമായ ഈ അംഗീകാരത്തില്‍ ആഹ്ലാദസൂചകമായി ഇന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പൊതു അവധി പ്രഖ്യാപിച്ചു.
2008 ല്‍ ഇതുസംബന്ധിച്ച പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് 2010 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്കി. 1936 ല്‍ ഏപ്രില്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ ഒഡീഷ രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: