കൊച്ചി: നൂലുകൊണ്ട് കഴുത്തറക്കുന്നതിന് തുല്യമായ പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഉപഭോക്താക്കള്‍ പ്രതികരിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കുന്നു. നിരന്തരമുള്ള വര്‍ദ്ധനയോട് ജനം പ്രതികരിക്കുന്നില്ല.
പെട്രോള്‍ വില വര്‍ദ്ധന നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും, കമ്പനികളുടെ കണക്കുകള്‍ ബോധിപ്പിക്കണമെന്നും, പെട്രോള്‍വില വര്‍ധിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് പി.സി. തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. ഇവരുടെ മറുപടി സത്യവാങ്മൂലം ഒരു മാസത്തിനകം ഫയല്‍ ചെയ്യണം.
പെട്രോള്‍ വില സര്‍ക്കാര്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പടിപടിയായി ഉയര്‍ത്തുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നികുതി കുറച്ചു കൊടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധനവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അനുവദിച്ചില്ല. കേസ് ഒരു മാസത്തിനുശേഷം ഡിസംബര്‍ 6ന് വീണ്ടും പരിഗണിക്കും.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: