കൊച്ചി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനയ്ക്കെതിരേ ഉപഭോക്താക്കള്‍ പ്രതികരിക്കണമെന്നു ഹൈക്കോടതി. വില വര്‍ധന നൂലു കൊണ്ട് ജനങ്ങളുടെ കഴുത്തറുക്കുന്നതിനു തുല്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനുള്ളില്‍ എണ്ണക്കമ്പനികള്‍ ബാലന്‍സ് ഷീറ്റ് ഹാജരാക്കണമെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരും, ജസ്റ്റിസ് എസ്. ഗോപിനാഥും അടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
പെട്രോള്‍ വില വര്‍ധന ചോദ്യം ചെയ്തു കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം നേതാവ് പി.സി. തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി ശക്തമായ ഭാഷയിലാണു വില വര്‍ധനയെ വിമര്‍ശിച്ചത്. കുറഞ്ഞ തോതില്‍ വില വര്‍ധിപ്പിക്കുന്നതിലൂടെ വന്‍ തുക നേടുകയാണ് എണ്ണക്കമ്പനികള്‍ ചെയ്യുന്നത്. ഇപ്പോള്‍ പ്രതികരിക്കുന്നതു രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ്. ഇതിലൂടെ രാഷ്ട്രീയ ലാഭമാണു പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നതെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നു പി.സി. തോമസ് വാദിച്ചു. കഴിഞ്ഞ മൂന്നു മാസത്തെ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. പൊതുജനങ്ങളെ കൊള്ള ചെയ്യുന്നതിനു തുല്യമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: