തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്കില്‍ നിന്ന് യുഡിഎഫ് സംഘടനകള്‍ വിട്ടുനില്‍ക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. കെ.എസ്.ആര്.ടി.സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് സംയുക്തസമര സമിതി അഭ്യര്‍ത്ഥിക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
പാല്, പത്രം, വിവാഹയാത്രാ വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളത്തെ പണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി മാറും. വാഹനങ്ങള്‍ ഓടാത്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരിക്കും. സ്കൂളുകളും പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബ്രക്രീദ് പ്രമാണിച്ച് അവധി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: