ന്യൂദല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എം.പിമാര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഇതുസംബന്ധിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
രാജ്യത്തെ വിവിധ കോടതികളിലുള്ള ക്രിമിനല്‍ കേസുകളില്‍ 162 എം.പിമാര്‍ പ്രതികളാണെന്നു ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു. എം.പിമാര്ക്കെതിരേയുള്ള ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം രാജ്യത്തു ശക്തിപ്പെട്ടിരുന്നു. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും ഇക്കാര്യം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: