തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന്റെ മകന് അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും. മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ജോണി നെല്ലൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചെന്നും യുഡിഎഫിന്റെ നിലപാട് അറിഞ്ഞശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു. മന്ത്രിസ്ഥാനം ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാകില്ല.
ജേക്കബിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കും. പിറവത്ത് സ്ഥാനാര്‍ഥിയാകാന്‍ അനുയോജ്യന്‍ ജേക്കബിന്റെ മകന് അനൂപ് ജേക്കബ് ആണ്. യുഡിഎഫ് നേതൃത്വവുമായി ആലോചിക്കാതെ ഒരു തീരുമാനവുമെടുക്കില്ല. പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം നല്‍കാനാണു തന്റെ തീരുമാനം. യുഡിഎഫിനു മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനു മുന്‍പ് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അനൂപ് ജേക്കബിനെ സ്ഥനാര്‍ത്ഥിയാക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജോണി നെല്ലൂര്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: