പാരീസ്: ഐക്യരാഷ്ട്രസഭയുടെ സാംസ്കാരികസംഘടനയായ യുനെസ്കോക്ക് അമേരിക്ക നല്കിവന്നിരുന്ന ധനസഹായം വീണ്ടും നല്‍കണമെന്ന് യുനെസ്കോ അഭ്യര്‍ത്ഥിച്ചു. പാലസ്തീന് സ്ഥിരാംഗത്വം നല്‍കിയതിന്റെ പേരില്‍ അമേരിക്ക നല്‍കിയിരുന്ന ധനസഹായം നിര്‍ത്തിവെച്ചിരുന്നു. അമേരിക്കയുടെ പിന്തുണയില്ലാതെ സംഘടനയുടെ പ്രവര്‍ത്തനം അസാധ്യമാണെന്ന് സംഘടനയുടെ ഡയറക്ടര്‍ ഇറാ ബൊകോവാ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലസ്തീന് യുഎന്‍ സാംസ്ക്കാരിക സംഘടനയായ യുനെസ്കോയില്‍ സ്ഥിരാംഗത്വം നല്‍കിയത്. ഓരോ വര്‍ഷവും 20 ശതമാനം ധനസഹായമാണ് അമേരിക്ക നല്കി വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: