അഗര്‍ത്തല: നിരോധിത സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഒഫ് ത്രിപുര (എന്‍.എല്‍.എഫ്.ടി) പ്രവര്‍ത്തകരായ പത്ത് ഭീകരര്‍ കീഴടങ്ങി. വടക്കന്‍ ത്രിപുര ജില്ലയില്‍ ആസാം റൈഫിള്‍സിന് മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ ഒരു വനിതയും ഉള്‍പ്പെടും.
രണ്ടു ഗ്രാനേഡുകളും രണ്ടു സ്ഫോടകവസ്തുക്കളും ചില രേഖകളും ഇവര്‍ കൈമാറി. ഗ്രൂപ്പിലെ ചേരിത്തിരിവും സാമ്പത്തിക പ്രശ്നങ്ങളും ഭക്ഷണം ലഭിക്കാത്തതുമാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: