ജമ്മു: ദല്‍ഹി ഹൈക്കോടതി സ്ഫോടനവുമായി ബന്ധപ്പെട്ടു രണ്ട് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെ അറസ്റ്റ് ചെയ്തു. ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മന്‍സൂര്‍ അഹമ്മദ്, മുസ്തഖ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു.
ഇവരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി വസിം അക്രം മാലിക്ക്, ആബിദ് ഹുസൈന്, ഹഫീസ് അമീര്‍, അബ്ബാസ് ദേവ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബര്‍ ഏഴിനുണ്ടായ സ്ഫോടനത്തില്‍ 15 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: