ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന മുന്‍ സമാജ് പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അമര്‍സിംഗിന് വൃക്കരോഗ ചികിത്സയ്ക്ക് സിംഗപ്പൂരില്‍ പോകാന്‍ ദല്‍ഹി കോടതി അനുമതി നല്കി.
അഞ്ചുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും അഞ്ചു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്കി വേണം നവംബര്‍ എട്ടുമുതല്‍ 30 വരെ തീയതികളില്‍ ചികിത്സയ്ക്കായി അമര്‍സിംഗ് സിംഗപ്പൂരില്‍ പോകാന്‍ എന്ന് വിശേഷാല്‍ കോടതി ഉത്തരവില്‍ പറഞ്ഞു.
പാസ്പോര്‍ട്ട് കോടതി വിട്ടുകൊടുത്തു. സെപ്റ്റംബര്‍ ആറിനാണ് അമര്‍സിങ്ങിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാനുഷിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 23 നു കോടതി ജാമ്യം അനുവദിച്ചു. വൃക്കസംബന്ധമായ അസുഖമാണ് അമര്സിംഗിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: