കൊല്ലം: വാളകം സംഭവത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന് കൃഷ്ണകുമാറിന്റെ മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. ഇയാളെ ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്ത് വരികയാണ്.
കൊട്ടാരക്കരയിലെ ബാര്‍ ജീവനക്കാരനായ ചവറ സ്വദേശി മുകേഷ് (26) ആണ് പിടിയിലായത്. ഇയാളുടെ സന്ദര്‍ശനത്തില്‍ ദുരുദ്ദേശമൊന്നുമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് സൂചന. കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ഇത് സംബന്ധിച്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: