സംബല്‍പുര്‍: ഒറീസയിലെ സംബല്‍പ്പൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബാര്ഗട്ടില് നിന്നും റൂര്‍ക്കലയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഏഴു പേര് സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയും മരിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: