കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. ഭാവി രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പാര്‍ട്ടി യോഗത്തിന് മുന്നോടിയായാണ് ജോണി നെല്ലൂര്‍ ഇക്കാര്യം പറഞ്ഞത്.
ജേക്കബിന്റെ പിന്‍ഗാമിയായി മകന് അനൂപ് ജേക്കബ് തന്നെ വരണമെന്നാണ് ആഗ്രഹമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ടി.എം. ജേക്കബിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് മോചിതനാകുംമുമ്പ് തന്റെ പേരുകൂടി ഉള്‍പ്പെടുത്തി വിവാദങ്ങള്‍ ഉണ്ടായതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ മന്ത്രിസ്ഥാനമോ, എം.എല്‍.എ സ്ഥാനമോ ആഗ്രഹിക്കുന്നില്ല, ടി.എം ജേക്കബിന്റെ മനസ്സ് നന്നായി അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങളുടെ പൂര്‍ത്തികരണത്തിനായി പ്രവര്‍ത്തിക്കും. യു.ഡി.എഫില്‍ കലഹം ഉണ്ടാക്കുവാനോ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാനോ ഞങ്ങളില്ല. മുന്നണിക്ക് കളങ്കമുണ്ടാക്കുന്ന ഒരു സമീപനവും പാര്‍ട്ടി സ്വീകരിക്കില്ല. ജേക്കബിന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിച്ച് മുന്നണിയെ ശക്തപ്പെടുത്തുകയാണ് എന്റെ ചുമതലയെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ജോണിനെല്ലൂര്‍ രാവിലെ മുന്നണിയിലെ ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: