തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 11 മണി വരെ നിര്‍ത്തിവെച്ച നിയമസഭ വീണ്ടും യോഗം ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പത്തനാപുരം പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
എന്നാല്‍ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പറഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം വീണ്ടും ബഹളം വീണ്ടും തുടങ്ങിയത്. അതിനിടെ ചര്‍ച്ച കൂടാതെ ധനകാര്യ ബില്‍ ചര്‍ച്ച കൂടാതെ സഭ പാസ്സാക്കി. ഇതിന് ശേഷമാണ് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ വനംമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെയും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെയും പത്തനാപുരം പ്രസംഗങ്ങളിലെ വിവാദ പരാമര്‍ശങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് അടിയന്തിര പ്രമേയത്തിന് അനുമതി തേടുകയായിരുന്നു.
എ.കെ. ബാലനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചതിനും വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചതിനും സര്‍ക്കാര്‍ കേസെടുക്കാത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. ജാതിപ്പേര് വിളിച്ച് അപമാനിച്ച വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാന്‍ വ്യവസ്ഥ ഇല്ലെന്നും സഭയെ അറിയിച്ചു. എന്നാല്‍ പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങളെ ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
പതിവിനു വിപരീതമായി വോക്കൗട്ട് നടത്താതെ പ്രതിപക്ഷാംഗങ്ങള്‍ സീറ്റുകളില്‍ ഇരുന്നാണു മുദ്രാവാക്യം മുഴക്കിയത്. മുദ്രാവാക്യം രൂക്ഷമായതോടെ സഭാ നടപടികള്‍ 11 മണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. കക്ഷിനേതാക്കന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം സഭാ നടപടികള്‍ തുടര്‍ന്നെങ്കിലും പ്രതിപക്ഷം വീണ്ടും ബഹളം വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: