കൊച്ചി: പാതയോരത്തെ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരി 18 ന് കൊണ്ടുവന്ന കേരള പബ്ലിക് വോയ്സ് ആക്ട് 2011 ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവായിരുന്നു.
ആലുവ റെയില്വേസ്റ്റേഷന് മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് ഗതാഗതതടസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖാലിദ് മുണ്ടപ്പിള്ളി നല്കിയ ഹര്‍ജിയിലായിരുന്നു നിരോധന ഉത്തരവ്. ഇതിനെമറികടക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ജില്ലാ ഭരണകൂടത്തിനും പോലീസ് സൂപ്രണ്ടുമാര്‍ക്കും യോഗത്തിന് അനുമതി നല്‍കുന്നതിന് പ്രത്യേകം അധികാരം നല്‍കിയിരുന്നു. ഇതുപ്രകാരം ഡിവൈഎഫ്ഐക്കാര്‍ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യോഗം നടത്തിയതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ ഭരണവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അത് കോടതിയുടെ മുന്‍ വിധിയെ ചാപിള്ളയാക്കുന്നതിന് ഉള്ളതാണെന്നും ചൂണ്ടിക്കാട്ടി സ്റ്റേ ചെയ്തത്. ഡിജിപിയോട് കോടതി ഇക്കാര്യങ്ങളില്‍ വിശദീകരണം തേടി.
കോടതി കളക്ടര്‍ക്കും എസ്പിമാര്‍ക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വമേധയാ നോട്ടീസയച്ചു. പാതയോര യോഗങ്ങള്‍ നിരോധിച്ച കോടതിവിധി കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്കി.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: