തിരുവനന്തപുരം: വാളകത്ത് അധ്യാപകന് ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐക്ക് വിടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും, എം.എല്‍.എമാരായ മുല്ലക്കര രത്നാകരനും ഐഷാ പോറ്റി എന്നിവരുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് കൈമാറും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ് കുമാറും പി.സി.ജോര്‍ജ്ജും നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പറഞ്ഞു കഴിഞ്ഞതാണ്. അതില്കൂടുതല് ഒന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ടി.എം.ജേക്കബിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ മന്ത്രിയെ നിയോഗിക്കണമെന്ന ആവശ്യവുമായി ആരും തന്നെ സമീപിച്ചിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ തന്നെക്കൊണ്ട് ആവില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: