തിരുവനന്തപുരം: കിളിരൂരില്‍ പീഡനത്തിന് ഇരയായി മരിച്ച ശാരിയുടെ കുഞ്ഞിന്റെ പിതാവ് കേസിലെ രണ്ടാം പ്രതി പ്രവീണ്‍ ആണെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി. പ്രവീണിന്റെ ഡി.എന്‍.എ പരിശോധന നടത്തിയ ഡോക്ടര്‍ മോണിക്ക ബാനര്‍ജി വിസ്താരത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
2006ല്‍ തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും ഡോക്ടര്‍ മൊഴി നല്‍കിയതായും മോണിക്ക ബാനര്‍ജി വ്യക്തമാക്കി. രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലെ ഡോക്ടറാണ് മോണിക്ക ബാനര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: