ഡെറാഡൂണ്‍: ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വരുന്ന ശീതകാലസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി വിലാസ് റാവു ദേശ്മുഖ് പറഞ്ഞു. സമ്മേളനം തുടങ്ങാന്‍ ഒരു മാസം കൂടി സമയമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മുമ്പിലുള്ള ബില്‍ തുടര്‍ന്ന് കേന്ദ്രമന്ത്രി സഭാ യോഗത്തിന്റെ പരിഗണനയിലെത്തും. പിന്നീട് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ബില്ലിന്മേല് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. എല്ലാ രാഷ്ട്രീയ കക്ഷികളും ബില്ലിനെ അനുകൂലിച്ചാല്‍ ബില്‍ പാസാകുന്നതില്‍ കാലതാമസമുണ്ടാകില്ലെന്നു വിലാസ് റാവു പറഞ്ഞു.
ലോക്പാല്‍ ബില്‍ ശീതകാല സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം നടത്തുമെന്നു ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: