കൊച്ചി: ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച സ്ഥലമെടുപ്പ് വീണ്ടും തുടങ്ങാന്‍ കോടതി അനുമതി നല്കി. നേരത്തേ വിവാദങ്ങളേയും തര്‍ക്കങ്ങളേയും തുടര്‍ന്ന് 45 മീറ്ററില്‍ നിന്നും 30 മീറ്ററായി സര്‍ക്കാര്‍ കുറച്ചിരുന്നു.
സ്ഥലമെടുപ്പ് മുലമുണ്ടായ തര്‍ക്കം മൂലം സംസ്ഥാനത്തെ ദേശീയപാത വികസനം സ്തംഭനാവസ്ഥയിലായതും ദേശീയപാത അതോറിട്ടി ഓഫീസുകള്‍ പൂട്ടിയതും സംബന്ധിച്ച് തൊടുപുഴ സ്വദേശി സണ്ണി മാത്യുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്ജിയിന്മേല് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലാണ് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നടത്തുമെന്ന് അറിയിച്ചത്.
സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: