ഇസ്ലാമാബാദ്: കടുത്ത ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ പദ്ധതി തയാറാക്കുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.
500 മുതല്‍ 1000 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ പാക്കിസ്ഥാന് തയാറെടുക്കുന്നത്. രാജ്യത്താകമാനം 5000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. 13,250 മെഗാവാട്ട് മാത്രമാണ് രാജ്യത്തെ വൈദ്യുതി ഉത്പാദനം.
4000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ദിയാമര്‍ ബാഷ ഡാം പദ്ധതിക്ക് അനുമതി ലഭിച്ചു. തര്ബല ഡാമിന്റെ കലാവധി 35 വര്‍ഷം കൂടി നീട്ടാനുള്ള പദ്ധതിക്കും അനുമതി നല്‍കിയതായി പ്രധാമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: