വാഷിങ്ടണ്‍: കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണം അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കുന്ന യു.എസ് ദൗത്യത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറന്‍ കാബൂളില്‍ സേനാ വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 13 വിദേശ സൈനികരും നാല് അഫ്ഗാനികളും കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാന് സര്‍ക്കാരിലും പൗരന്മാരിലും കൂടുതല്‍ ആധിപത്യമുണ്ടെന്നാണ് താലിബാന് ചിന്തിക്കുന്നതെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ വിലപ്പോകില്ലെന്നും ഡിഫന്‍സ് ഫോര്‍ മീഡിയാ ഓപ്പറേഷന് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി നേവി ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കിയതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: