ബീജിങ്: ചൈനയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
സമുദ്രാതിര്‍ത്തിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചൈനയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഇന്നലെ സിച്ചുവാന്‍, ഗന്സി പ്രവിശ്യയുടെ അതിര്‍ത്തി മേഖലകളില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: