കൊച്ചി: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തില്‍ നാല് മരണം. ജീപ്പും ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ ചന്ദ്രന്, ഭാര്യ ബിന്ദു, ഇവരുടെ മകന് മൂന്നു വയസുകാരനയ മകന് വൈശാഖ്, ബിന്ദുവിന്റെ പിതാവ് സുശീലന് എന്നിവരാണു മരിച്ചത്.
ചന്ദ്രന്, ബിന്ദു, സുശീലന് എന്നിവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വൈശാഖിനെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പതിനൊന്നേകാലോടെ മരണം സംഭവിച്ചു.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പ് ബസില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏട്ട് മണിയോടെ ശോഭനപ്പടിയിലാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: