തിരുവനന്തപുരം: കുപ്രസിദ്ധ ഗൂണ്ടാ നേതാവ് കണ്ണാടി ഷാജിയെ വെട്ടിക്കൊന്നു. രാവിലെ എട്ടു മണിയോടെ കവടിയാര്‍ പൈപ്പ് ലൈന്‍ സമീപമാണു സംഭവം. ബൈക്കിലും കാറിലുമെത്തിയ ഒരു സംഘം ആളുകളാണ് ഇയാളെ ആക്രമിച്ചത്. ഗൂണ്ടാ ലിസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണു പൊലീസ് കസ്റ്റഡിയില്‍ നിന്നു പുറത്തിറങ്ങിയത്.
നിരവധി കേസുകളില്‍ പ്രതിയാണ് ഷാജി. കുപ്രസിദ്ധ ഗൂണ്ടയായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ സംഘത്തില്‍പ്പെട്ടയാളാണ്. ഗൂണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: