ന്യൂദല്‍ഹി: പെട്രോള്‍വില വീണ്ടും കുത്തനെ കൂട്ടാന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും ഒരുങ്ങുന്നു. ലിറ്ററിന് 1.82 രൂപ കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ്. കഴിഞ്ഞ സപ്തംബറില്‍ പെട്രോള്‍ ലിറ്ററിന് 5 രൂപ കൂട്ടിയിരുന്നു.
നഷ്ടം സഹിച്ചാണ് പെട്രോള്‍ വില്‍ക്കുന്നതെന്നും അത് നികത്താന്‍ വിലവര്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എച്ച്പിസിഎല്‍ ഡയറക്ടര്‍ (ഫിനാന്‍സ്) ബി. മുഖര്‍ജി വാര്‍ത്താലേഖകരോട് പറഞ്ഞു. ഡോളറിന്റെ മൂല്യം ഉയരുന്നതും ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുമാണ് വില വര്‍ധന അനിവാര്യമാക്കിയിരിക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. 1.50 രൂപ നഷ്ടത്തിലാണ് പെട്രോള്‍ നില്‍ക്കുന്നത്. വില കൂട്ടുന്ന കാര്യം മറ്റ് എണ്ണക്കമ്പനികളുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: