കോട്ടയം: മന്ത്രിസ്ഥാനം ജേക്കബ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. നിലവില്‍ പാര്‍ട്ടിക്ക് സഭയില്‍ പ്രതിനിധികളില്ലാത്തത് മന്ത്രിസ്ഥാനത്തിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം യു.ഡി.എഫിനോട് ആവശ്യപ്പെടുന്നതിനെച്ചൊല്ലി മൂന്നാം തീയതി ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ജോണി നെല്ലൂര്‍ വ്യക്തമാക്കി. മൂന്നാം തീയതി ചേരുന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയേയും യു.ഡി.എഫ് കണ്‍വീനറെയും ഘടകകക്ഷി നേതാക്കളെയും അറിയിക്കും.
ടി.എം ജേക്കബിന്റെ സംസ്കാരത്തിന് ശേഷം അടിയന്തിരമായാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. ജേക്കബിന്റെ മകന് അനൂപ് ജേക്കബ് മന്ത്രിയാകണമെന്ന ഒരു വാദം പാര്‍ട്ടിക്കുള്ളിലുണ്ട്. ജേക്കബിന് പകരം കുടുംബത്തില്‍ നിന്നും ഒരാള്‍ മന്ത്രിയാകണമെന്ന് യാക്കോബായ സഭയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജേക്കബിന്റെ മന്ത്രിയോ ഭാര്യയോ അടുത്ത മന്ത്രിയാകണമെന്നാണ് സഭയുടെ താത്പര്യം. ജോണി നെല്ലൂര്‍ മന്ത്രിയാകണമെന്ന് വാദിക്കുന്നവരും പാര്‍ട്ടിയില്‍ കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: