ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ ശിക്ഷിച്ച ആര്. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
നല്ല നടപ്പിനുള്ള ആനുകൂല്യം പിള്ളയ്ക്ക് നല്‍കാനാകില്ലെന്നും പിള്ളയുടെ മോചനം റദ്ദാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ വി.എസ് ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചത് ഭരണഘടനാ ലംഘനമാണെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തടവില്‍ കഴിയവെ ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്ന ആളിനാണ് ശിക്ഷാ ഇളവിന് അര്‍ഹത. എന്നാല്‍ അസുഖത്തിന്റെ പേര് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിള്ള ചട്ടങ്ങള്‍ ലംഘിച്ച് ഫോണ്‍ വിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് പിള്ളയ്ക്ക് നാലു ദിവസം അധിക തടവ് കൂടി വിധിച്ചിരുന്നുവെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: