ചെന്നൈ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തത് ചെന്നൈ സിവില്‍ കോടതി നവംബര്‍ 29വരെ മരവിപ്പിച്ചു. ശ്രീനാരായണ ധര്‍മ്മവേദിയുടെ ചെന്നൈ ഘടകം നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
സെപ്റ്റംബര്‍ നാലിനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് എസ്.എന്‍.ഡി.പി യോഗം ഭരണഘടന അനുസരിച്ചല്ല നടന്നതെന്നും, വെള്ളാപ്പള്ളി തന്റെ വിശ്വസ്തരെ പാനലില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: