പാറ്റ്ന: ബീഹാറിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്പാല്‍ കമ്മിറ്റിയെ നിയമിച്ചു. ഇതോടെ അഴിമതിക്കെതിരെ ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ബീഹാര്‍ മാറി. അടുത്തമാസത്തോടെ മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാകും.
അഴിമതിക്കെതിരെയുള്ള ചര്‍ച്ചകളും വിവാദങ്ങളും മുറുകുന്നതിനിടെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടി. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നുവെന്ന പരാതി ലഭിച്ചതിന്റെ പത്താം ദിവസമാണ് ലോക്പാല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
നേരത്തെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെ സ്വത്തുക്കളും വീടുകളും കണ്ടുകെട്ടിയ നിതീഷ് സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂളുകളാക്കി ഇവയെ മാറ്റിയിരുന്നു. ഈ നടപടിയോടെ നിതീഷിന്റെ ജനപ്രീതിയും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: