തിരുവനന്തപുരം: ഇടമലയാര്‍ കേസില ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്.ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായി. കേരളപ്പിറവിയോട് അനുവദിച്ച് തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് പിള്ളയെയും മോചിപ്പിച്ചത്.
രാവിലെ ജയില്‍ ഉദ്യോഗസ്ഥര്‍ പിള്ള ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. ജയില്‍ മോചിതനായെങ്കിലും പിള്ള കുറച്ചു ദിവസം കൂടി ജയിലില്‍ തുടര്‍ന്നേക്കും. മാധ്യമ പ്രവര്‍ത്തകരെ അറിയിക്കാതിരിക്കുന്നതിന് വേണ്ടി സ്വകാര്യ വാഹനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയത്.
കേരളപ്പിറവിയോടനുബന്ധിച്ചു പിളളയടക്കം 138 തടവുകാരെ പുറത്തുവിടുന്നതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡിഷനല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. രാവിലെ 8.45നാണു ജയില്‍ സൂപ്രണ്ട് പ്രദീപും സംഘവും ആശുപത്രിയിലെത്തിയത്. സൂപ്രണ്ട് കൊണ്ടു വന്ന രജിസ്റ്ററില്‍ പിളള ഒപ്പിട്ടു. മാധ്യങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ സൂപ്രണ്ടും സംഘവും തയാറായില്ല.
ഫെബ്രുവരി 18നാണ് പിളള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തുന്നത്. ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹം 69 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോള്‍ അനുഭവിച്ചു. ഓഗസ്റ്റ് എട്ടു മുതല്‍ 85 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയിലിലായിരുന്ന സമയത്ത് അവിടെ ജോലി ചെയ്ത വകയിലുള്ള കൂലിയായി 252 രൂപ ജയില്‍ അധികൃതര്‍ പിള്ളയ്ക്ക് നല്കി. ഇത് അദ്ദേഹം തിരിച്ചടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: