കൊച്ചി: ആര്. ബാലകൃഷ്ണപിളളയുടെ മോചനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ജയിലില്‍ കഴിയവെ ജയില്‍ ചട്ടം ലംഘിച്ച ആളാണ് ബാലകൃഷ്ണപിള്ള. അങ്ങനെയുള്ള ഒരാളെ വിട്ടയയ്ക്കുന്നത് ശരിയല്ലെന്നും വി.എസ് പറഞ്ഞു.
തന്റെ ഹര്‍ജിയിലാണ് ഇടമലയാര്‍ കേസില്‍ പിളളയെ ശിക്ഷിച്ചത്. നല്ലനടപ്പുളള ജയില്‍പുളളികളെ മോചിപ്പിച്ചവരുടെ കൂട്ടത്തിലാണ് പിളളയെ സര്‍ക്കാര്‍ പരിഗണിച്ചത്. എന്നാല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതടക്കമുളള കുറ്റങ്ങള്‍ക്കു പിളള താക്കീതിനു വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നല്ലനടപ്പിന്റെ പേരില്‍ പിളള എങ്ങനെ പുറത്തുവരുമെന്നു വിഎസ് ചോദിച്ചു. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിളളയുടെ ജയില്‍മോചന നടപടിക്കെതിരേ സുപ്രീംകോടതിയില്‍ ഇന്നു കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും. നിയമ വിദ്യാര്‍ഥി മഹേഷ് മോഹനനാണ് ഹര്ജിക്കാരന്. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയക്കമുളളവര്ക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: