കോട്ടയം: മന്ത്രി ടി.എം ജേക്കബിന്റെ സംസ്കാരം കൂത്താട്ടുകുളം ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിസെമിത്തേരിയില്‍ ഇന്ന് നടക്കും. മൃതദേഹം ഇപ്പോള്‍ ജേക്കബിന്റെ തറവാട് വീടായ കൂത്താട്ടുകുളം വാണിയപ്പാടം താന്നിക്കുന്നില്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലാണ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷകള്‍ നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്ത്തികേയന്, മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.
ഇന്നലെ ആയിരങ്ങളാണ് എറണാകുളം ടൗണ്‍ ഹാളില്‍ ടി.എം ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. തുടര്‍ന്ന് പിറവം സെന്റ് ജോസഫ് ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഒമ്പതേ മുക്കാലോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
പ്രതീക്ഷിച്ചതിലും ഏറെ വൈകി രാത്രി ഏട്ടേകാലോടെയാണ് മൃതദേഹം പിറവത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: