കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇന്നലെ രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളിലും ജന്മനാട്ടിലേക്കുള്ള വിലാപയാത്രയിലും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
ജന്മനാട്ടിലെ ഇടവക ദേവാലയമായ കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഇന്നു രാവിലെ പത്തിനാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് പുതിയ പാഠഭേദങ്ങള്‍ രചിച്ച നേതാവിന്റെ സംസ്കാരശുശ്രൂഷ. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ നടക്കുന്ന സംസ്കാരച്ചടങ്ങിന് മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: