കൊച്ചി: മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം ജന്മഭൂമിയില് നിന്നും വിരമിച്ച കൊച്ചി ബ്യൂറോ ചീഫ് പൂവത്തിങ്കല്‍ ബാലചന്ദ്രന് യാത്രയയപ്പ് നല്കി. ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്.റാംമോഹന് അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ഹരി എസ്.കര്‍ത്താ, ജനറല്‍ മാനേജര്‍ (കമ്പനി) എം.ശിവദാസന്‍, ന്യൂസ് എഡിറ്റര്‍ കെ.ഡി.ഹരികുമാര്‍, മുരളി പാറപ്പുറം, യൂണിറ്റ് മാനേജര്‍ പി.സജീവ്, ആര്.ആര്.ജയറാം എന്നിവര്‍ പ്രസംഗിച്ചു.
പൂവത്തിങ്കല്ബാലചന്ദ്രന് മറുപടി പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്.റാംമോഹന് പൂവത്തിങ്കല്‍ ബാലചന്ദ്രന് ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: