തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി.ഗംഗാധരന് (77) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗംഗാധരന് ഉച്ചയ്ക്ക് 2.20ഓടെയാണ് അന്തരിച്ചത്. ഭാര്യയും രണ്ട് പുത്രന്മാരും ഒരു പുത്രിയും ഉണ്ട്.
ആറു തവണ നിയമസഭാംഗമായ ഗംഗാധരന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ മഞ്ചേരിയില്‍ നിന്നാണ് ഒടുവില്‍ നിയമസഭാംഗമായത്. 1982-87 കാലഘട്ടത്തില്‍ കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജലസേചന വകുപ്പ് കൈകാര്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്മാന്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2005ല്‍ കരുണാകരന് കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം നിലനിന്നു. പിന്നീട് 2006ല്‍ കരുണാകരന്റെ ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചു. 2007ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ കരുണാകരന് തീരുമാനിച്ചെങ്കിലും ഗംഗാധരന് എന്‍.സി.പിയില്‍ തന്നെ ഉറച്ചു നിന്നു. 2009ലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: