തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്. ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയോടുള്ള അവഹേളനവും കേരള ജനതയുടെ മനസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
കുറ്റവാളിയുടെ മകന് കൂടി ഉള്‍പ്പെട്ട മന്ത്രിസഭ എല്ലാ നിയമവ്യവസ്ഥകളും അട്ടിമറിച്ച് വളഞ്ഞ വഴിയിലൂടെയാണ് ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. ഭരണ സ്വാധീനവും ഭരണ പങ്കാളിത്തവും പണവും ഉണ്ടെങ്കില്‍ സുപ്രീംകോടതി വിധി പോലും ഒന്നുമല്ലെന്ന സന്ദേശമാണ് പിള്ളയെ മോചിപ്പിക്കാനുള്ള തീരുമാനത്തിലൂടെ കേരള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് നല്‍കുന്നതെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: