മനില: ലോകത്തിലെ ജനസംഖ്യ 700 കോടിയായി തികച്ചുകൊണ്ട് ഫിലിപ്പീന്‍സില്‍ മനിലയില്‍ ഡാനിക മെ കമാച്ചൊ എന്ന പെണ്‍കുട്ടി ജനിച്ചു. യു.എന്‍ പ്രതിനിധി ചെറിയ കേക്കു സമ്മാനിച്ചുകൊണ്ടു ലോകത്തിലെ പ്രതീകാത്മക ‘സെവന് ബില്യണ്‍ത് ബേബി ‘ മാരില്‍ ഒരാളായി ഡാനികയെ അംഗീകരിച്ചു.
ഇന്ത്യയില്‍ ലഖ്നൗവില്‍ അജയ്- വിനീത ദമ്പതികള്‍ക്കുണ്ടായ മകളെയും സെവന് ബില്യന്ത് ബേബിയായി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലിലും ഫിലിപ്പീന്‍സിലും ജനസഖ്യ 700 കോടി തികയ്ക്കുന്ന കുഞ്ഞ് പിറക്കുകയെന്ന് യു.എന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മനിലയിലെ ജോസ് ഫെബൈല ആശുപത്രിയിലാണ് ഡാനിക ജനിച്ചത്. ഉത്തര്‍ പ്രദേശിലെ ലക്നൗവിനടുത്ത് മാലിലായിരുന്നു നര്‍ഗീസിന്റെ പിറവി.
1999 ഒക്റ്റോബര്‍ 12നാണു ലോകജനസംഖ്യ 600 കോടിയിലെത്തിയത്. പ്രതിവര്‍ഷം 7.5 കോടി എന്ന നിരക്കില്‍ 12 വര്‍ഷം കൊണ്ടാണു ലോകജനസംഖ്യയില്‍ 100 കോടി കൂടിയത്. 1804ലാണു ലോകജനസംഖ്യ 100 കോടിയിലെത്തിയത്. 1927 ഇത് 200 കോടിയായി. 1960ല്‍ 300 കോടിയും 1975ല്‍ 400 കോടിയും 1987ല്‍ 500 കോടിയും കവിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: