കൊച്ചി: ഐസ്ക്രീം കേസില്‍ വിഎസ് അച്യുതാനന്ദന് പുറത്തുനിന്ന് നിയമോപദേശം തേടിയത് തെറ്റായ പ്രവണതയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത് മോശം പ്രതിച്ഛായ വളര്‍ത്തുമെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചു.
ഐസ്ക്രീം കേസില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതി അഭിഭാഷകനില്‍നിന്ന് നിയമോപദേശം തേടിയതിന് 16 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആവശ്യത്തെ ചോദ്യംചെയ്ത് കൊളക്കോടന്‍ മൂസാ ഹാജിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
അഡ്വക്കേറ്റ് ജനറലും നൂറോളം സര്‍ക്കാര്‍ അഭിഭാഷകരും ഉണ്ടായിരിക്കെ പുറമെനിന്ന് നിയമോപദേശം തേടിയതിന് എന്തിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് പൊതു ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണ്. പുറമേ നിന്ന് നിയമോപദേശം തേടിയ ചെലവ് ആര് വഹിക്കുമെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് വെള്ളിയാഴ്ച വരെ സമയം നല്കി.
പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടുവന്നു കോടതിയെ ഭയപ്പെടുത്താന്‍ നോക്കേണ്ട. ജഡ്ജിമാരായ പലരും ഒരു കാലത്തു അഭിഭാഷകരായിരുന്നെന്നും നിയമം അവര്‍ക്ക് അറിയാമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി പുറമെനിന്ന് നിയമോപദേശം തേടുന്നത് ഈ സര്‍ക്കാരിന്റെ നിലപാടല്ലെന്ന് എ.ജി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: