തിരുവനന്തപുരം : സിവില്‍സപ്ലൈസ് മന്ത്രി ടി.എം. ജേക്കബിന്റെ ശവസംസ്കാരം നടക്കുന്ന ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയില്‍ അവധിയായിരിക്കും. ഇന്ന് എറണാകുളത്തെ പൊതു അവധി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ളതായിരിക്കില്ല.
എറണാകുളം ജില്ലയിലെ ഇന്നത്തെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പക്ഷേ ചൊവ്വാഴ്ചത്തെ അവധി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചായിരിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: