ചാലക്കുടി : അഫ്ഗാനിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രധാനപ്രതിയായ മോതിരക്കണ്ണി കരിപ്പായി ജോയിയുടെ മകന് ജിന്റോ (32) യെയാണ് എസ്ഐ പി.ലാല്‍കുമാറും സംഘവും ചേര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് പിടകൂടിയത്. ഈ കേസില്‍ ജിന്റോയുടെ അമ്മ വത്സലയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ജിന്റോ അവിടേക്ക് കൊണ്ടുപോകുവാന്‍ വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് 24 പേരില്‍ നിന്ന് ഒരുലക്ഷം രൂപ വീതം ഈരുപത്തിനാല് ലക്ഷംരൂപ തട്ടിയെടുത്തുഎന്നാണ് പരാതി. കാസര്‍കോഡ്, കൊല്ലം ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ആര്‍ഭാടജീവിതം നയിക്കുകയാണ്. ചാലക്കുടിയിലെ മെഡോസ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ദിവസം ആയിരത്തില്‍ പരം രൂപക്ക് മുറിയെടുത്ത് ഇന്റര്‍നെറ്റ് വഴി പെണ്‍വാണിഭസംഘങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സെലക്ട് ചെയ്ത് ഒരാള്‍ക്ക് പതിനായിരം രൂപയോളം നല്കി സുഖജീവിതം നയിക്കുകയാണ് ജിന്റോയുടെ പ്രധാന വിനോദമെന്ന് പോലീസിനോട് പറഞ്ഞു. ബംഗളൂരിലും ഇതുപോലെ താമസിക്കാറുണ്ടെന് പ്രതി പോലീസിനോട് പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് അന്വേഷണസംഘം പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടിയത്.
അന്വേഷണസംഘത്തില്‍ വി.ജി.സ്റ്റീഫന്‍, സി.വി.ഡേവീസ്, സതീശന്, പി.ഡി.രഘു, എസ്ഐ നന്ദകുമാര്വര്മ്മ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: