ബംഗളൂരു: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനയാത്രക്ക് കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്.
കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കൊച്ചിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഇവിടെയെത്തിയ അദ്വാനിക്കും സംഘത്തിനും സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ദേശീയ നേതാക്കളായ എം.വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, എച്ച്.എന്‍.അനന്തകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന റാലിയിലും പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പാര്‍ട്ടി നിയമസഭാംഗങ്ങളും ഭാരവാഹികളുമെല്ലാം സന്നിഹിതരായിരുന്നു. അദ്വാനിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തിലും യാത്രയുടെ റൂട്ടുകളിലും വന്‍ സുരക്ഷാ മ്രീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടകയുടെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്നതിനായി അദ്വാനി ഇന്ന് രാവിലെ മംഗലാപുരത്തേക്ക് പോകും. രണ്ടുദിവസം നീളുന്ന യാത്രക്കുശേഷം ഗോവയിലേക്ക് കടക്കും. അഴിമതിക്കെതിരെയും സല്ഭരണത്തിനുവേണ്ടിയും ബിജെപി നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പാര്‍ട്ടി കര്‍ണാടക ഘടകത്തിന്റെ നേതൃത്വത്തില്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.എസ്.ഈശ്വരപ്പ അറിയിച്ചു.
ഇതിനിടെ, ജനചേതനയാത്രക്കെതിരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട 500ലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അദ്വാനിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് ഉപരോധിച്ച് കെപിസിസി പ്രസിഡന്റ് ജി.പരമേശ്വരയും അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: