കൊച്ചി: വല്ലാര്‍പാടം ടെര്‍മിനല്‍ വഴി രക്തചന്ദനം കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ ഡി.ആര്.ഐ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയും നിരവധി കള്ളക്കടത്ത് കേസിലെ പ്രതിയുമായ അനില്‍കുമാറാണ് അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപ വിലയുള്ള രക്തചന്ദനവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം വല്ലാര്‍പാടം വഴി രക്തചന്ദനം കടത്താന്‍ ശ്രമിച്ച് പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്തപ്പോഴാണ് ഡി.ആര്.ഐയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. കോയമ്പത്തൂരിലും പാലക്കാട്ടും നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിനെ പിടികൂടാന്‍ ഡി.ആര്.ഐ സംഘത്തിന് കഴിഞ്ഞത്.
കോയമ്പത്തൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് അനില്‍കുമാര്‍ പിടിയിലാകുന്നത്. കോയമ്പത്തൂരിലെ ഗോഡൗണില്‍ നിന്നുമാണ് രക്തചന്ദനം കൊച്ചിയിലേക്ക് കൊണ്ടുവന്നിരുന്നത്. ഒരു കോടി രൂപ വിലമതിയ്ക്കുന്ന രക്തചന്ദനം ഈ ഗോഡൗണില്‍ നിന്നും ഡി.ആര്.ഐ കണ്ടെത്തി.
നേരത്തേ രണ്ട് കണ്ടെയ്നര്‍ രക്തചന്ദനം വല്ലാര്‍പാടം വഴി ദുബായിലേക്ക് അയച്ചതായി അനില്‍കുമാര്‍ മൊഴി നല്കി. മറ്റ് തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമായതാണ് താരതമ്യേന പരിശോധന കുറഞ്ഞ വല്ലാര്‍പാടം തെരഞ്ഞെടുക്കാന്‍ പ്രേരണയായത്. രണ്ട് കള്ളക്കടത്ത് കേസില്‍ പ്രതിയാണ് അനില്‍കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: