മുന്നാര്‍: മന്ത്രി കെ.ബി ഗണേഷ് കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂന്നാറില്‍ വച്ച് കരിങ്കൊടി കാണിച്ചു. മൂന്നാര്‍ ടൗണില്‍ നിന്നും രാജമലയിലേക്ക് പോകും വഴിയാണ് റോഡിന്റെ വശങ്ങളില് നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പോലീസ് വളരെ കരുതലോടെയാണ് നീങ്ങിയിരുന്നത്. കേന്ദ്ര മന്ത്രി അജയ് മാക്കനോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ഗണേഷ് കുമാര്‍ മൂന്നാറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: