തിരുവനന്തപുരം: എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച പി.സി ജോര്‍ജ്ജിന്റെ നടപടി ആഭാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. പി.സി ജോര്‍ജ്ജിനെതിരെ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കുറിച്ച് മോശമായി സംസാരിച്ചത് തികച്ചും തെറ്റായ നടപടിയാണ്. ജോര്‍ജ്ജിനെതിരെ വേണ്ടപ്പെട്ടവര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: