ന്യൂദല്‍ഹി: വൃക്ക തകരാറിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന സമാജ്വാദിപാര്ട്ടി മുന്‍ നേതാവ് അമര്‍ സിങ് ആശുപത്രി വിട്ടു.
വോട്ടിന് നോട്ട് കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ ആയിരുന്ന അമര്‍ സിങിന് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒക്ടോബര്‍ 24ന് ജാമ്യം അനുവദിച്ചിരുന്നു.
വിദഗ്ദ്ധ ചികിത്സയ്ക്കായി താന്‍ സിംഗപ്പൂരിലേക്ക് പോകുമെന്ന് ആശുപത്രി വിട്ട ശേഷം അമര്‍ സിങ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: